9496168654, 9446763855, 9446095784

“INTERNATIONAL FILM FESTIVAL OF THRISSUR - IFFT - 14th Edition, 2019 February 1-5 at THRISSUR”“SIGNS 2018 - November 3-6”“NDSF 6th Edition - February 5-7”

ഇ. ജി. വസന്തൻ

11 Jan
0
0

തൃശൂർ ജില്ലയിലെ മതിലകത്ത് ജനനം .

പാപ്പിനിവട്ടം എ.എം.എൽ.പി സ്കൂൾ, മതിലകം സെൻറ്‌ ജോസഫ്‌സ് ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മൂത്തകുന്നം എസ്.എൻ.എം.ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ പഠനം .

പനങ്ങാട് ഹയർ സെക്കന്ററി സ്കൂളിൽ പ്രധാന അധ്യാപകൻ.

ബാലയുഗം, മലർവാടി എന്നിവയിൽ ചിത്രകഥകൾ വരച്ചു. വീക്ഷണം, കേരളശബ്ദം, കുങ്കുമം, നാന, മലയാളനാട്, നർമദ, മനഃശാസ്ത്രം, ആരോഗ്യശാസ്ത്രം, അസാധു, തരംഗിണി, നിറമാല, ക്ലാപ്പ്, മേഘദൂത് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായി നൂറോളം കാർട്ടൂണുകൾ പ്രസിദ്ധീകൃതമായി. യുറീക്ക, മാധ്യമം, ജനയുഗം, വീക്ഷണം, ചന്ദ്രിക, നേരറിവ്, ചിത്രഭൂമി, സ്റ്റാർ & സ്റ്റൈൽ എന്നിവയിൽ കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. വിശകലനം മാസികയിൽ സ്വനഗ്രാഹി എന്ന പംക്തി കൈകാര്യം ചെയുന്നു.

കോഴിക്കോട് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ കാർട്ടൂണിന് രണ്ടു തവണ ഒന്നാം സ്ഥാനവും സ്കോളർഷിപ്പും ഡി സോൺ കലോത്സവത്തിൽ കാർട്ടൂണിനു തുടർച്ചയായി നാലു തവണ ഒന്നാം സ്ഥാനവും നേടി. സ്റ്റാമ്പുകളും പാട്ടുകളും ശേഖരിക്കൽ ഹോബി.

മലയാളത്തിൽ ഇന്നേവരെ ഇറങ്ങിയ ഏതാണ്ടെല്ലാ മലയാള ചലച്ചിത്ര ഗാനങ്ങളും കയ്യിലുണ്ട്. സിനിമ നോട്ടീസുകൾ, പാട്ടുപുസ്തകങ്ങൾ, ഗ്രാമഫോൺ റിക്കോർഡുകൾ, കാസറ്റുകൾ, സിഡികൾ, റിക്കോർഡു പ്ലേയറുകൾ എന്നിവയുടെ വിപുലമായ ശേഖരം.

പ്രസിദ്ധീകരിച്ച കൃതികൾ: അയാൾ, മുൻവശത്തെ വാതിൽ, ലൈക്ക്(കഥകൾ).

അച്ഛൻ : ഈ. വി. ഗോപാലൻ (ഈവിജി )
അമ്മ : കാർത്ത്യായനി
ഭാര്യ : തുളസി
മക്കൾ : ചിത്തിര, ആതിര
മരുമക്കൾ : ശ്രീകാന്ത്, അജിൻ
കൊച്ചുമകൾ : ഗായത്രി

വിലാസം :

സ്വരലയം
മതിലകം
തൃശൂർ – 680 685
ഫോൺ : 0480 2842839, 9495170511
vasanthaneg @ gmail .com

Posted by: Category: Film Blog

Post Comment

Top