9496168654, 9496655485, 8848632937 ifftinfo1@gmail.com

"IFFF 2020 January 11 – 12 @ Thrissur" “ 15th International Film Festival Thrissur, 2020 March 6 - 12 ”

Historical pathways of Malayalam cinema – Exibition

4 Feb
0
2
മലയാളസിനിമയുടെ ചരിത്രവഴികള്‍-പ്രദര്‍ശനം.

ഇന്നലെ തുടങ്ങിയ 12-മത് തൃശൂര്‍ ചലചിത്രോല്‍സവം , പ്രൗഢഗംഭീരമായ ചടങ്ങില്‍ മന്ത്രി A.C.മൊയ്തീന്‍ ഉല്‍ഘാടനം ചെയ്തു . ചലചിത്രോല്‍സവത്തിന്‍റെ ഭാഗമായി, മലയാളസിനിമയുടെ 79 വര്‍ഷത്തെ ചരിത്രം ‘കൊട്ടകപാട്ടുകള്‍ ‘ എന്ന പേരില്‍ , പഴയകാല നോട്ടീസുകള്‍, പാട്ട് പുസ്തകങ്ങള്‍, ഗ്രാമഫോണ്‍ റെക്കോര്‍ഡ് പാട്ടുകള്‍ എന്നിവയിലൂടെ ഒരു പ്രദര്‍ശനം നടത്തുന്നുണ്ട്. E.G.വസന്തന്‍മാഷ് പൂര്‍ണ്ണമായും Dr.ആനന്ദന്‍ ഭാഗികമായും സമ്പാദിച്ചവയാണ് പ്രദര്‍ശനശനത്തിലുള്ളത്. ഉല്‍ഘാടനചടങ്ങില്‍, പ്രദര്‍ശനത്തിന്‍റെ  ഉല്‍ഘാടനം ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, ശ്രീ കമല്‍, ലെനിന്‍ രാജേന്ദ്രന്‍, T.V.ചന്ദ്രന്‍, ഗോപീകൃഷ്ണന്‍, ചെറിയാന്‍ ജേസഫ്, മീന പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രദര്‍ശനവും ഫിലിമോല്‍സവത്തിന്‍റെ ഒപ്പം 9-ന് വരെ ഉണ്ടായിരിക്കും. തൃശൂര്‍ ബാനര്‍ജി ക്ളബ്ബിലാണ് പ്രദര്‍ശനം നടക്കുന്നത്.

exhibition-01
Posted by: Category: IFFT

Post Comment

Top