9496168654, 9446763855, 9446095784

“TUNISIAN FILM FESTIVAL, 2019 June 17-18 ”

മലയാള സിനിമയുടെ ചരിത്ര വഴി

3 Feb
0
16
മലയാള സിനിമ

സിനിമ ഒരു കലയാണ്, കല സംസ്കാരത്തിന്‍റെ ഭാഗമാണ്. മലയാളി സംസ്കാരത്തിന്‍റെ അവിഭാജ്യഘടകമാണ് മലയാളസിനിമയും അതിലെ കഥകളും പാട്ടുകളും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം..

നിശ്ശബ്ദ സിനിമയായി ഇറങ്ങിയ വിഗതകുമാരന്‍ (1928) ആദ്യത്തെ മലയാളസിനിമയാണ്. അത് നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്ത ജെ. സി. ഡാനിയല്‍ മലയാളസിനിമയുടെ പിതാവാണ്. അക്കാലത്തെ ഉച്ചനീചത്വങ്ങളില്‍ പെട്ട് സിനിമയുടെ ആദ്യപ്രദര്‍ശനം തന്നെ മുടങ്ങി. ഡാനിയല്‍ കന്യാകുമാരിയിലേക്ക് പോയി,അവിടെ വച്ച് മരിക്കുകയും ചെയ്തു .

1932-ല്‍ R.സുന്ദരം (ഡാനിയലിന്‍റെ ബന്ധു) C.V. രാമന്‍ പിള്ളയുടെ ‘മാര്‍ത്താണ്ടവര്‍മ്മ’ചലചിത്രമാക്കി. നിശ്ശബ്ദ ചിത്രമായി തന്നെ. ഫിലിം പെട്ടി ക്ഷേത്രത്തില്‍ പൂജിച്ച്, ആനപുറത്താണത്രെ കാപിറ്റോള്‍ തിയ്യേറ്ററില്‍ പ്രദര്‍ശനത്തിന് കെണ്ടുവന്നത്. അധികം െെവെകാതെ, കഥ പകര്‍പ്പാവകാശം വാങ്ങിക്കാത്തതിന്‍റെ പേരില്‍ , കോടതി തുടര്‍ പ്രദര്‍ശനം നിഷേധിച്ചു. പെട്ടി കമലാലയം പ്രസ്സി്സിന്‍റെ ഗോഡൗണില്‍ കിടന്നു. പിന്നീട് നമ്മുടെ ഫിലിം ക്യൂറേറ്റര്‍ P.K.R. നായരൊക്കെയാണ് അത് തപ്പിപിടിച്ച് പൊടിതട്ടിയെടുത്തത്.

പിന്നീട് ഒരു ഇടവേളക്ക് ശേഷം, 1938-ല്‍ ‘ബാലന്‍’ എന്ന സിനിമയിലൂടെ മലയാളസംഭാഷണ സിനിമ വന്ന് തുടങ്ങി.

ബാലന്‍

ആദ്യ സംഭാഷണം ഇംഗ്ളീഷിലായിരുന്നു- “ഗുഡ് ലക്ക്” ! അതൊരു ആചാരവാക്കായി കരുതിയാല്‍ മതിയാകും. പിന്നീട് നോട്ടീസില്‍ പറയുന്ന പോലെ,കര്‍ണ്ണപീയൂഷഗാനങ്ങള്‍, നേത്രാമൃതകാഴ്ചകള്‍,ആദര്‍ശാല്‍മക കഥ..ശരിയാണ്,23 ഗാനങ്ങളുണ്ടായിരുന്നു, അതിനനുസൃതമായ രംഗങ്ങളും. മൂലകഥ,സുന്ദരംപിള്ളയുടെ ‘വിധിയും മിസിസ് നായരും’ എന്നത് അവസാനം തിരക്കഥ തയ്യാറാക്കിയ മുതുകുളം രാഘലന്‍പിള്ള ‘ബാലന്‍’ എന്നാക്കി.സംവിധാനം തെച്ച് കാന്ത് നെട്ടാണി. ചായാഗ്രാഹകന്‍ ബോഡേ ഗുഷ്പിക്കര്‍(ജര്‍മ്മനി).
സിനിമയുടെ ആദ്യഷോ കൊച്ചി സെലക്ട് ടോക്കീസില്‍ 19-1-1938ല്‍നടന്നു.

Malayala-Cinema-01
Malayala-Cinema-02
Malayala-Cinema-03
മലയാള സിനിമ - ബാലനുശേഷം

ബാലനുശേഷം, 1940-ല്‍ ‘ജ്ഞാനാംബിക’ നിര്‍മ്മിക്കപ്പെട്ടു. ഇതുരണ്ടും കുടുംബജീവിത സംഘര്‍ഷങ്ങളെ അതി െവെകാരികമായി അവതരിപ്പിക്കപ്പെട്ടതായിരുന്നു. 1941-ല്‍ ‘പ്രഹ്ളാദ’ എന്ന പുണ്യപുരാണചിത്രത്തിനു ശേഷം , 1948 ‘നിര്‍മ്മല’ മുതല്‍ വീണ്ടും കുടുംബപാശ്ചാത്തല ത്തിലേക്ക് തിരിച്ച് വന്നു..

മിസ്.കുമാരി

1949-ല്‍ ഉദയാ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി ആദ്യം നിര്‍മ്മിച്ച ചിത്രമാണ് ‘വെള്ളിനക്ഷത്രം’. മിസ് കുമാരിയാണ് നായികയായി അഭിനയിച്ചത്. അതിനുശേഷം, മലയാളസിനിമയുടെ പ്രവാഹമായി. 1950-ല്‍ നല്ലതങ്ക, സ്ത്രീ, പ്രസന്ന, ചന്ദ്രിക,..1951-ല്‍ ജീവിതനൗക, വനമാല, ..1952-ല്‍ (11 ചിത്രങ്ങള്‍) ആല്‍മസഖി, വിശപ്പിന്‍റെ വിളി, കാഞ്ചന..എന്നിങ്ങനെ 1954-ല്‍ ‘നീലക്കുയി’ലടക്കം. ഇവയില്‍ മിക്കതിലും നായികയായി അഭിനയിച്ച്, ഭരണങ്ങാനം സ്വദേശിയായ ത്രേസ്യാമ്മയെന്ന മിസ് കുമാരി ജനങ്ങളുുടെ ഇഷ്ട നായികയായി . ആദ്യം നവലോകത്തിലും ഹരിചന്ദ്രയിലും മറ്റും തിക്കുറിശ്ശിയോടൊപ്പമായിരുന്നു അഭിനയിച്ചത് എങ്കില്‍, നീലക്കുയിലിലും മുടിയനായ പുത്രനിലും സത്യനോടൊപ്പവും, 1957-ല്‍ പാടാത്ത െപെങ്കിളിയില്‍   പ്രേംനസീറിനൊപ്പവും അഭിനയിച്ചു..1969-ല്‍ അന്തരിച്ചു.

Neelakkuyil
തിക്കുറിശ്ശി സുകുമാരന്‍ നായര്‍

മലയാളസിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറായിരുന്നല്ലോ തിക്കുറിശ്ശി. ജീവിതനൗക അന്ന് ഏറ്റവും അധികം നാള്‍ തിയ്യേറ്ററില്‍ ഓടിയ സിനിമയായിരുന്നു. ബി.എസ്. സരോജയായിരുന്നു നായിക. കുഞ്ചാക്കോ നിര്‍മ്മാതാവും കെ.വേമ്പു സംവിധായകനുമായിരുന്നു. (ഇതിന്‍റെ വിജയത്തിനുശേഷം കുഞ്ചാക്കോ സംവിധാനത്തിലേക്ക് നീങ്ങി). അതോടൊപ്പം വന്ന നവലോകം, വിശപ്പിന്‍റെ വിളി, ഹരിശ്ചന്ദ്രന്‍ തുടങ്ങിയ  സിനിമകളിലെല്ലാം തിക്കുറിശ്ശി അഭിനയിക്കുകയും തിരക്കഥകളെഴുതുകയും പാട്ടുകള്‍ രചിക്കുകയും ചെയ്തു . സത്യനും പ്രേം നസീറും കടന്നുവന്നപ്പോഴാണ്, അദ്ദേഹം നായകസ്ഥാനത്തുനിന്ന് മാറിയത്. ചുരുക്കത്തില്‍ മലയാളസിനിമയുടെ ആദ്യകാലത്തെ സര്‍വകലാവല്ലഭനായിരുന്നു, തിക്കുറിശ്ശി .

Thikkurissy-Sukumaran-Nair-01
Thikkurissy-Sukumaran-Nair-02
നീലക്കുയില്‍ മുതല്‍ ഓളവും തീരവും(1970) വരെ

1952-ല്‍ പുറത്തുവന്ന ആത്മസഖിയിലൂടെ സത്യനേശനെന്ന സത്യനും, ആ വര്‍ഷം തന്നെ മരുമകള്‍ എന്ന ചിത്രത്തിലൂടെ അബ്ദുള്‍ഖാദര്‍ എന്ന പ്രേംനസീറും സിനിമയില്‍ വന്നു. ആദ്യമൊക്കെ അംബിക,രാഗിണി തുടങ്ങിയവരായിരുന്നു നായികമാര്‍. 1962-ല്‍ ഭാഗ്യജാതകത്തിലൂടെ ഷീലയും, പിന്നീട് മുറപ്പെണ്ണിലൂടെ ശാരദയും വന്നപ്പോള്‍ അവരായി പ്രധാന നായികമാര്‍. കൂടെ മൂടുപടത്തിലൂടെ മധുവും വന്നു . K.P.ഉമ്മര്‍, P.J.ആന്‍റണി തുടങ്ങിയ വില്ലന്‍നടന്‍മാര്‍, S.P.പിള്ള, അടൂര്‍ഭാസി,ബഹദൂര്‍ തുടങ്ങിയ ഹാസ്യനടന്‍മാര്‍..ഇവര്‍ അഭിനയിച്ച നൂറ് കണക്കിന് ചിത്രങ്ങള്‍ കാണികളെ രസിപ്പിച്ചു.

1950-ല്‍ ചന്ദ്രികയില്‍ പാട്ട് എഴുതി തുടങ്ങിയ P.ഭാസ്കരന്‍,പിന്നീട് പാട്ട് എഴുത്തും സംവിധാനവും ഒരുമിച്ച്കൊണ്ട് പോയി. 1957-ല്‍ കാലചക്രത്തിലൂടെ ഗാനരചന തുടങ്ങിയ വയലാര്‍, ദേവരാജനുമായി ചേര്‍ന്ന് ഒന്നാന്തരം പാട്ടുകള്‍ നിര്‍മ്മിച്ചു. ബാബുരാജ് -ഭാസ്കരന്‍മാഷ്, ശ്രീകുമാരന്‍തമ്പി- ദക്ഷിണാമൂര്‍ത്തി ഇങ്ങനെ പല കൂട്ടുകെട്ടിലൂടെ മലയാളിികള്‍ക്ക് ഒന്നാന്തരം ഗാനങ്ങള്‍ ലഭിച്ചു. പാടാന്‍ യേശുദാസ്, ജയചന്ദ്രന്‍, S.ജാനകി,P.സുശീല, P.ലീല തുടങ്ങിയവരും..!

P.ഭാസ്ക്കരന്‍, രാമു കാര്യാട്ട്, K.S.സേതുമാധവന്‍, വിന്‍സന്‍റ്, കുഞ്ചാക്കോ, സുബ്രമണ്യം, ശശികുമാര്‍, A.B.രാജ് മുതലായ സംവിധായകര്‍. കുടുംബകഥ, പ്രേമകഥ, കുറ്റാന്വേഷണകഥ, വടക്കന്‍പാട്ടുകള്‍, സാമൂഹ്യ നാടകങ്ങള്‍, എല്ലാം പ്രമേയങ്ങളായി. ചെമ്മീനിന് 1966 -ല്‍ ദേശീയസ്വര്‍ണ്ണമെഡല്‍ കിട്ടി. നീലക്കുയിലിന് 1954-ല്‍ വെള്ളിമെഡലും. തുലാഭാരത്തിലൂടെ, ശാരദക്ക് 1968-ല്‍ ആദ്യത്തെ ഉര്‍വശി അവാര്‍ഡും കിട്ടി. സത്യന് 1969-ല്‍ കടല്‍പ്പാലത്തിലും, 1971-ല്‍ കരകാണാക്കടലിലും ശരശയ്യയിലും സംസ്ഥാന അവാര്‍ഡും ലഭിച്ചു.

Neelakkuyil
ഓളവും തീരവും

പതിവുകള്‍ പലതും തെറ്റിച്ച് നിര്‍മ്മിക്കപ്പെട്ട ഓളവും തീരവും, മലയാളത്തിലെ ആദ്യത്തെ ആധുനികസിനിമയായിരുന്നു. മുഴുവനായും പുറംവാതില്‍ ചിത്രീകരണം (മങ്കട രവിവര്‍മ്മ). എം.ടി.യുടെ തിരക്കഥയെ ഒരു യഥാതഥ സിനിമയാക്കി സംവിധായകനായ P.N.മേനോന്‍. കല്ലായിപുഴയുടെ വക്കിലുള്ള മരക്കമ്പനികളില്‍ കാട്ടില്‍ നിന്നും മരം വെട്ടി എത്തിക്കുന്ന ഒരു തൊഴിലാളിയായ ബാാപ്പുട്ടിയെ അവതരിപ്പിക്കുന്നത് മധു. പുഴവക്കില്‍, വഴിവിട്ട് താമസിക്കുന്ന ഉമ്മയുടെ ഏകമകളായ നബീസയെ സ്നേഹിക്കുന്നു. കാശില്ലാത്തതിന്‍െറ പേരില്‍ വിവാഹം നിഷേധിക്കപെട്ടപ്പോള്‍, ബാപ്പുട്ടി പണമുണ്ടാക്കാനായി സ്ഥലം വിടുന്നു. ഈ തക്കത്തിന് മകളെ അമ്മയുടെ സമ്മതത്തോടെ പുതുപണക്കാരന്‍ കുഞ്ഞാലി നബീസയെ സ്വന്തമാക്കുന്നു. പണവുമായി തിരിച്ച് വന്ന ബാപ്പുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാകാതെ നബീസ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. ” പണമാണോ വലുത്, സ്നേഹമാണോ വലുത് ” എന്ന ബാപ്പുട്ടിയുടെ ചോദ്യം ഉത്തരം കിട്ടാതെ നില്‍ക്കുന്നു.

olavum-theeravum-poster
Posted by: Category: Film Blog

Post Comment

Top