9496168654, 9446763855, 9446095784

“INTERNATIONAL FILM FESTIVAL OF THRISSUR - IFFT - 14th Edition, 2019 February 1-5 at THRISSUR”“SIGNS 2018 - November 3-6”“NDSF 6th Edition - February 5-7”

IFFT 2017 - Highlights

Back

Newton

Director : Amit V Masurkar

A Government Clerk On Election Duty In A conflict-Ridden Jungle Of Central India Tries His Best To Conduct Free And Fair Voting Despite The Apathy Of Security Forces, Poor Planning, And The Looming Fear Of Guerrilla Attack By Communist Rebels

Amit V Masurkar

Mumbai Based Amit V Masurkar Has Written For Sketch Comedy Shows and Bollywood Films. His Directorial Debut, the Uber Low Budget Comedy, Sulemani Keeda Was an Indie Sleeper Hit. Newton Is His Second Film.

Newton

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ 90 ലക്ഷം പോളിംഗ് ബൂത്തുകളും 80 കോടിയിലധികം വോട്ടര്‍മാരുമായി മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു.ന്യൂട്ടന്‍ കുമാര്‍ എന്ന ചെറുപ്പക്കാരനായ ഗവണ്‍മെന്‍റ് ക്ളര്‍ക്ക്,ഒറ്റനോട്ടത്തില്‍ എളുപ്പമെന്നു തോന്നാവുന്ന ഈ ദൗത്യത്തിനായി മധ്യേന്ത്യയിലെ കാട്ടിനുള്ളിലുള്ള ഒരു ഗ്രാമത്തില്‍ ഇലക്ഷന്‍ നടത്തുന്നതിനായി നിയോഗിക്കപ്പെടുന്നു.ഭരണകൂടത്തിനെതിരെ പതിറ്റാണ്ടുകളായി ഒളിയുദ്ധം നടത്തുന്ന കമ്മ്യൂണിസ്റ്റ് ഗറില്ലകളുടെ ഒളിത്താവളമാണ് ഈ കാട്ടുപ്രദേശംഇവിടത്തെ താമസക്കാരായ ആദിവാസികള്‍ക്കാവട്ടെ പുറംലോകത്തിന്‍റെ സൗകര്യങ്ങളുമായി യാതൊരു ബന്ധവുമില്ല.
ഇത്തരമൊരു അപകടകരമായ സാഹചര്യത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തുക കുട്ടികളിയല്ലെന്ന് സംഭവബഹുലമായ ആ ദിവസത്തിന്‍റെ അവസാനം ന്യൂട്ടന്‍ തിരിച്ചറിയുന്നു.ചുറ്റുപാടും പതിയിരിക്കുന്ന വിദ്വേഷത്തിലും അപകടങ്ങളിലും പതറാതെ തന്‍റെ ദൗത്യം നിര്‍വഹിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. പക്ഷേ ആദിവാസികളുടെ പഴഞ്ചൊല്ല് പോലെ മാറ്റങ്ങള്‍ നയിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ്.


Top