9496168654, 9446763855, 9446095784

“INTERNATIONAL FILM FESTIVAL OF THRISSUR - IFFT - 14th Edition, 2019 March 15-21 at THRISSUR”“NDSF 6th Edition - March 18-21”

IFFT 2017 - Highlights

Back

On Body and Soul

ഒരു മാംസവ്യവസായ ശാലയുടെ ഉടമയായ എന്ദ്ര ഗവണ്‍മെന്‍റ് നിയോഗിച്ച പുതിയ ക്വാളിറ്റി ഇന്‍സ്പെക്ടര്‍ ആയ മരിയയെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.പക്ഷേ ജീവിതത്തില്‍ പുലര്‍ത്തുന്ന അതേ കണിശമായ ചിട്ടയോടെ അവര്‍ തന്‍റെ മാനദണ്ഡങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു.കമ്പനിയിലെ പതിവ് പരിശോധനക്കിടെ എന്ദ്രയും മരിയയും ഒരേ സ്വപ്നങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നതായി ഒരു വനിതാ സൈക്കോളജിസ്റ്റ് മനസ്സിലാക്കുന്നു.ജോലിക്കപ്പുറം മറ്റ് ബന്ധങ്ങള്‍ ഒന്നുമില്ലാത്ത അന്തര്‍ മുഖരായ അവരെ രണ്ട് പേരെയും ഇത് പരിഭ്രാന്തരാക്കുന്നു.ദൈനംദിന സ്വപ്നങ്ങള്‍ താരതമ്യം ചെയ്തപ്പോള്‍ ഉറക്കത്തില്‍, മഞ്ഞുപെയ്യുന്ന ഒരുക്കാട്ടില്‍ പരസ്പരം പ്രണയിക്കുന്ന മാനുകളായി തങ്ങള്‍ പരിണമിക്കുന്നതായി അവര്‍ക്ക് മനസ്സിലാകുന്നു.സ്വപ്നത്തിലെ ഈ അടുപ്പത്തെ നിരാകരിക്കാന്‍ അവര്‍ക്കാകുന്നില്ലെങ്കിലും ഒരിക്കലും പ്രണയത്തില്‍ ഏര്‍പ്പൈടാന്‍ സാധ്യമല്ലാത്തത്ര വിഭിന്നരായ അവര്‍ക്ക് പകല്‍വെളിച്ചത്തില്‍ ആ അടുപ്പം സുഗമമായി നിലനിര്‍ത്താന്‍ കഴിയാതെ വരുന്നു.


Top