9496168654, 9387115485 ifftinfo1@gmail.com

www.orangefilmacademy.com International Online Short & Docu Film Festival Competition from August 28 - 31

IFFT 2017 - Highlights

Back

Summer 1993

1993 ലെ ഗ്രീഷ്മകാലം,മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന് ആറു വയസ്സുകാരി ഫ്രിഡയ്ക്ക് ബാര്‍സിലോണയില്‍ നിന്നും കതലന്‍ പ്രവിശ്യയിലേക്ക് നിയമപ്രകാരമുള്ള പുതിയ സംരക്ഷകരായ അവളുടെ അമ്മാവന്‍റെയും അമ്മായിയുടെയും അടുത്തേക്ക് പോവേണ്ടി വരുന്നു.നാട്ടിന്‍പുറത്തെ ജീവിതം അവളെ സംബന്ധിച്ചടത്തോളം വലിയവെല്ലുവിളി തന്നെ ആയിരുന്നു.പുതിയ വീടിനുചുറ്റുമുള്ള അന്തരീഷം നിഗൂഢമേറിയതും അപ്രീതി ജനിപ്പിക്കുന്നതുമായിരുന്നു.അവള്‍ക്ക് ഇപ്പോള്‍ ഒരു കുഞ്ഞനുജത്തിയുടെ കാര്യങ്ങള്‍കൂടി നോക്കേണ്ടിയിരിക്കുന്നു.ഇതുവരെ തോന്നിയിട്ടില്ലാത്ത അസൂയപോലെ ഉള്ള വികാരങ്ങളെ കൈകാര്യം ചെയ്യേണ്ടി വരുന്നു.അവിടെ നിന്ന് ഓടിപ്പോയാല്‍ തന്‍റെ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്ന് നിഷ്ക്കളങ്കയായ അവള്‍ വിശ്വസിച്ചു.പുതിയ ചുറ്റുപാടുകളുമായി ഇണങ്ങിചേരാനും അവിടെ താമസിക്കുവാനുമാണ് താന്‍ വന്നതെന്ന യാഥാര്‍ത്ഥ്യത്തോട് പതുക്കെപ്പതുക്കെ ഫ്രിഡ പൊരുത്തപ്പെടുന്നു.


Top