9496168654, 8078386118, 8848632937, 9387115485 ifftinfo1@gmail.com

“ 15th International Film Festival Thrissur, 2020 March 6 - 12 ”“ RAMDAS & RAVIKRISHNA Theatres ”“ Celebrating 50 years of RAMDAS & RAVIKRISHNA Theatres ”“ Mahatma Gandhi Afro Asian Film Award 2020 ”“ K W Joseph Film Award – 7th Edition”

IFFT 2017 - Highlights

Back

Symphony of ANA

Director :Ernesto Ardito & Virna Molina

ഗാബി മൈക്കിന്‍റെ څസിംഫണി ഫോര്‍ അന’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.1970കളിലെ അര്‍ജന്‍റീനയില്‍ ജീവിക്കുന്ന ഉല്ലാസവതിയായ കൗമാരക്കാരിയാണ് അന.കൂട്ടുകാരിയായ ഇസയുമൊത്ത് സ്നേഹത്തിന്‍റെയും കുതറലുകളുടെയും കൗമാരകാലത്തിലൂടെ അവള്‍ കടന്ന് പോകുന്നു.പക്ഷേ ലിറ്റോയെ കണ്ടുമുട്ടുന്നതോടെ എല്ലാം മാറിമറയുന്നു.അയാളെ വേണ്ടെന്ന് വെക്കാനുള്ള കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്കും,കന്യകാത്വം നഷ്ടപ്പെടുന്നതിനെപ്പറ്റിയുള്ള സ്വന്തം ഭീതികള്‍ക്കുമിടയില്‍ അന നിഗൂഡതകളുടെ കൂട്ടുകാരനായ കാമിലോയില്‍ അഭയം തേടുന്നു.മിലിട്ടറി ഭരണകൂടത്തിന്‍റ ഏകാധിപത്യം രാജ്യമെങ്ങും മരണവും ഭയവും ഏകാന്തതയും വിതയ്ക്കുന്ന കഠിനകാലത്ത് അവളുടെ മനസ്സ് വിഭിന്നമായ രണ്ട് അധിനിവേശങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു.വെറും പതിനഞ്ചുകാരിയായ അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ മുറുകെ പിടിച്ച്കൊണ്ട് തന്നെ സ്വന്തം ജീവനു വേണ്ടി പോരാടേണ്ടിവരുന്നു


Top